ലോക്ക് ഡൌൺ നീളുന്നു; കീർത്തിയുടെ ത്രില്ലര്‍ ചിത്രം ‘പെന്‍ഗ്വിന്‍’ ആമസോണ്‍ പ്രൈമില്‍ നേരിട്ട് റിലീസ് ചെയ്യും

single-img
12 May 2020

രാജ്യ വ്യാപകമായി ലോക്ക് ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ തമിഴില്‍ നിന്നും മറ്റൊരു സിനിമ കൂടി തീയേറ്റര്‍ ഒഴിവാക്കിയുള്ള ഡയറക്ട് ഒടിടി റിലീസിന്ഒരുങ്ങുന്നു. മലയാളിയായ കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലര്‍ ചിത്രം പെന്‍ഗ്വിന്‍ ആണ് ആമസോണ്‍ പ്രൈമില്‍ നേരിട്ടു റിലീസ് ചെയ്യുന്നത്.

ഇതിന് മുൻപ് നേരത്തെ ജ്യോതിക നായികയാവുന്ന പൊന്മകള്‍ വന്താല്‍ ഡയറക്ട് ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനം തമിഴ് സിനിമാ ലോകത്ത് വലിയ ചര്‍ച്ച സൃഷ്ടിച്ചിരുന്നു. ഇപ്പോൾ നടക്കുന്ന ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്തിയാല്‍ തമിഴിനൊപ്പം പെന്‍ഗ്വിന്റെ തെലുങ്ക് പതിപ്പും ജൂണില്‍ ആമസോണ്‍ പ്രൈമിൽ വരാനാണ് സാധ്യത.

പ്രശസ്ത നിർമ്മാതാവായ കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളിയായ സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം കാര്‍ത്തിക് പളനി. എഡിറ്റിംഗ് അനില്‍ കൃഷ്.