ഡാ​റ്റാ ചോ​ർ​ച്ച ഉ​ണ്ടാ​യാ​ൽ ആ​രു മ​റു​പ​ടി പ​റ​യും? ആരോഗ്യസേതു നിർബന്ധമാക്കിയത് നിയമവിരുദ്ധമെന്ന് ജ​സ്റ്റീ​സ് ബി എ​ൻ ശ്രീ​കൃ​ഷ്ണ

single-img
12 May 2020

രാജ്യത്ത് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആ​രോ​ഗ്യ സേ​തു ആപ്പ് നി​ർ​ബ​ന്ധ​മാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം കോ​ട​തി മു​ന്‍ ജ​ഡ്ജി ജ​സ്റ്റീ​സ് ബി എ​ൻ ശ്രീ​കൃ​ഷ്ണ രംഗത്ത്. ആ​രോ​ഗ്യ ​സേ​തു നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണന്നും എ​ന്തു നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ആപ്പ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ആ​രോ​ഗ്യ സേ​തു ആ​പ്പ് ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് നി​യ​മ പി​ൻ​ബ​ല​മി​ല്ല. നി​യ​മ​നി​ർ​മാ​ണം പാ​ർ​ല​മെ​ന്‍റി​ന്‍റെ ജോ​ലി​യാ​ണെ​ന്നും ജ​സ്റ്റീ​സ് ശ്രീ​കൃ​ഷ്ണ പ​റ​ഞ്ഞു. ആ​രോ​ഗ്യ സേ​തു ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ഴ​യും ത​ട​വും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെന്നും അദ്ദേഹം പറഞ്ഞു. 

ഡാ​റ്റാ ചോ​ർ​ച്ച ഉ​ണ്ടാ​യാ​ൽ ആ​രു മ​റു​പ​ടി പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.