ആശുപത്രിയുടെ ആറാം നിലയില്‍ തീ പിടിച്ചു; റഷ്യയിൽ അഞ്ച് കൊവിഡ് രോഗികള്‍ വെന്തുമരിച്ചു

single-img
12 May 2020

റഷ്യയില്‍ ഒരു ആശുപത്രിക്കെട്ടിടത്തിന് തീ പിടിച്ച് അഞ്ചു കോവിഡ് രോഗികള്‍ വെന്തുമരിച്ചു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന രോഗികളാണ് ഇത്തരത്തിൽ ദാരുണമായി മരിച്ചത്. സെന്റ് പീറ്റേഴ്സ് ബര്‍ഗിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെ ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്

ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വെന്റിലേറ്ററിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന് ഇതേവരെ ആശുപത്രിയില്‍ നിന്നും 150 ഓളം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.ഇവിടെ 5483 കോവിഡ് രോഗികളാണ് ചികില്‍സയിലുള്ളത്. അതേസമയം റഷ്യയിലാകെ 2,21,344 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.