`ഈ മരണങ്ങൾ ഇത്രയും നടക്കുമ്പോഴും എങ്ങനെ പറയാൻ തോന്നുന്നു മറ്റു രാജ്യങ്ങളെക്കാൾ അമേരിക്ക മുന്നിലാണെന്ന്´: മാധ്യമപ്രവർത്തകയുടെ ചോദ്യം ഇഷ്ടപ്പെടാതെ ട്രംപ് പത്രസമ്മേളനം ഉപേക്ഷിച്ചു

single-img
12 May 2020

മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം ഇഷ്ടപ്പെടാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പത്രസമ്മേളനം അവസാനിപ്പിച്ച് ഇറങ്ങിപ്പോയി. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിന്നാണ് ട്രംപ് ഇറങ്ങിപ്പോയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അവകാശവാദത്തെക്കുറിച്ചുള്ള സിബിഎസ് റിപ്പോര്‍ട്ടര്‍ വെയ്ജിയ ജിയാങിന്റെ ചോദ്യമാണ് ട്രമ്പിനെ പ്രകോപിപ്പിച്ചത്. 

 ‘കോവിഡ് പരിശോധനകളില്‍ മറ്റേത് രാജ്യത്തെക്കാളും മുന്നിലാണ് അമേരിക്കയെന്നാണ് താങ്കള്‍ പറയുന്നത്.  നിരവധി അമേരിക്കക്കാര്‍ ഇപ്പോഴും മരിച്ചു കൊണ്ടിരിക്കുമ്പോഴും ഈ ആഗോള മത്സരമെന്തിനാണ്? ഈ അവകാശവാദം ആവര്‍ത്തിക്കുന്നത് എന്തിനാണ്? ‘- ഇതായിരുന്നു ചോദ്യം. 

‘ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്നുണ്ട്… ഇക്കാര്യം നിങ്ങള്‍ ചൈനയോട് പോയി ചോദിക്കു’ എന്നായിരുന്നു ട്രംപിന്റെ മറുപടി. ‘എന്നോടല്ല.. ചൈനയോടാണ് ആ ചോദ്യം ചോദിക്കേണ്ടത്.. നിങ്ങള്‍ അവരോട് ആ ചോദ്യം ചോദിച്ചാല്‍ തീര്‍ത്തും അസാധാരണമായ ഒരു ഉത്തരം ലഭിക്കും’ എന്നും ട്രംപ് മറുപടി പറഞ്ഞു. 

എന്നാൽ റിപ്പോര്‍ട്ടര്‍ അടുത്ത ചോദ്യം ചോദിക്കുന്നതിന് മുമ്പ് തന്നെ ട്രംപ് അടുത്തയാളോട് ചോദ്യം ചോദിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആ റിപ്പോർട്ടർ മൗനം പാലിക്കുകയും ജിയാങിന് തന്നെ ചോദ്യം ചോദിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. ‘ നിങ്ങള്‍ എന്തുകൊണ്ടാണ് എന്നോട് ഇക്കാര്യം പ്രത്യേകമായി എടുത്ത് പറഞ്ഞത്?´ എന്ന് ട്രംപിനോട് മാധ്യമ പ്രവര്‍ത്തക വീണ്ടും ചോദിച്ചു. 

ഇതിന് നിങ്ങള്‍ വളരെ മോശമായ ഒരു ചോദ്യമാണ് ചോദിച്ചതെന്ന് മറുപടി നല്‍കിയ ട്രംപ് ജിയാങിന് ചോദ്യം ചോദിക്കാന്‍ അവസരം നല്‍കിയ മാധ്യമപ്രവര്‍ത്തകയെയും അവഗണിച്ച് അടുത്തയാളോട് ചോദ്യം ചോദിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാളുടെ ചോദ്യത്തിന് കാത്തു നില്‍ക്കാതെ പെട്ടെന്ന് തന്നെ വേദി വിടുകയും ചെയ്തു.  

ഇതാദ്യമായാല്ല കോവിഡ് വിഷയത്തില്‍ ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറുന്നത്. പലപ്പോഴും വനിതാ മാധ്യമ പ്രവര്‍ത്തകരാണ് ഇദ്ദേഹത്തിന്റെ ദേഷ്യത്തിന് ഇരകളാകുന്നത്.

ചൈനയില്‍ ജനിച്ചു വളര്‍ന്ന ഏഷ്യന്‍ വംശജയായ ജിയാങ്, കോവിഡിന്റെ പശ്ചാത്തലത്തില്‍ ട്രംപ് പലപ്പോഴായി പ്രകടിപ്പിച്ച ഏഷ്യന്‍ വംശീയ