മദ്യം വാങ്ങാനായി ക്വാറന്‍റീൻ ലംഘിച്ച അധ്യാപകനെതിരെ കേസ്: പരാതി’ നൽകിയത് ഭാര്യ

single-img
11 May 2020

ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മദ്യം വാങ്ങാനായി ക്വാറന്‍റീൻ ലംഘിച്ച് പുറത്തിറങ്ങിയ അധ്യാപകനെതിരെ കേസ്. ഹിമാചൽ പ്രദേശിലാണ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്. 

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അധ്യാപകനും സഹോദരനും ഗുജറാത്തിൽ നിന്നും ഹിമാചലിൽ എത്തിയത്. തുടർന്ന് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള മുൻകരുതൽ എന്ന നിലയ്ക്ക് ഇവരോട് വീട്ടിൽ തന്നെ ക്വാറന്‍റീനിൽ കഴിയാന്‍ ആവശ്യപ്പെട്ടു.

ക്വാറന്‍റീനിൽ തുടരവെ രണ്ട് ദിവസം മുമ്പാണ് അധ്യാപകൻ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് മദ്യം വാങ്ങാനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയത്. തുടര്‍ന്ന് ഭാര്യ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. 

ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിന് പുറമെ ഐപിസി വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.