മൂർഖൻ പാമ്പിൻ്റെ മുട്ടകളെ വീട്ടിൽ അടവച്ചു വിരിയിച്ച് വാവസുരേഷ്

single-img
11 May 2020

പാമ്പുകളുടെ തോഴൻ എന്ന അപരനാമധേയത്തിലറിയപ്പെടുന്ന വാവ സുരേഷ് മൂർഖൻ കുഞ്ഞുകളെ അടവച്ചു വിരിയിച്ചു. നിരവധി വർഷങ്ങളായി സുരേഷ് പാമ്പിനെ പിടിക്കുക മാത്രമല്ല പാമ്പിന്‍ മുട്ടകളെ വീട്ടില്‍ വിരിയിച്ചു കാട്ടില്‍ വിടുകയും ചെയ്യുന്നുണ്ട്. ഈ അടുത്തകാലത്ത് പാമ്പിനെ പിടിക്കുന്നതിനിടയിൽ ലഭിച്ച മുട്ടകളാണ് വാവസുരേഷ് അടവച്ചു വിരിയിച്ചത്. 

മാളങ്ങളില്‍ നിന്ന് പാമ്പിനെ പിടികൂടുമ്പോള്‍ ചിലപ്പോള്‍ മുട്ടകളും കിട്ടാറുണ്ട്. അതിനെ വീട്ടില്‍ കൊണ്ടുവന്ന് വിരിയിച്ച് കാട്ടില്‍ കൊണ്ടു പോയി വിടുകയാണ് ചെയ്യുന്നത്. ഇരുപതിനായിരത്തിലേറെ പാമ്പിന്‍ മുട്ടകളെ തന്റെ വീട്ടില്‍ വാവ സുരേഷ് വിരിയിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. 

എല്ലാ വര്‍ഷവും ഇത്തരത്തിൽ പാമ്പിൻ കുഞ്ഞുങ്ങളെ വാവ അടവച്ചു വിരിയിച്ചിറക്കാറുണ്ട്. വിരിഞ്ഞ കുഞ്ഞുങ്ങള്‍ക്ക് ഇരുപത് മുതല്‍ മുപ്പത് സെന്റീമീറ്റര്‍ വരെ നീളം കാണും. വിഷ ഗ്രന്ഥികളുമായാണ് മൂര്‍ഖന്‍ കുഞ്ഞുങ്ങളുടെ ജനനം അതിനാല്‍ മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ക്ക് ഒരാളെ കൊല്ലാന്‍ വളരെ പെട്ടെന്ന് സാധിക്കും.

 മൂര്‍ഖന്‍ പാമ്പുകള്‍ സാധാരണയായി പത്തു മുതല്‍ മുപ്പതു മുട്ടകള്‍ വരെ ഇടാറുണ്ടെന്നാണ് കണക്കുകൾ. നാല്പത്തിയെട്ടു മുതല്‍ അറുപത്തി ഒന്‍പതു ദിവസങ്ങള്‍ക്ക് ശേഷമാണ് മുട്ട വിരിയുന്നത്.