ഇനി ട്രോളുകള്‍ അവസാനിപ്പിക്കൂ; രമേശ് ചെന്നിത്തലഫോണില്‍ വിളിച്ച ‘ഉസ്മാന്‍’ നാട്ടിലെത്തി

single-img
11 May 2020

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സമീപ കാലം സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകള്‍ സമ്മാനിച്ച ഒരു പേരാണ് ‘ഉസ്മാന്‍’. പ്രവാസ ലോകത്തിൽ കൊവിഡ് കാലത്ത് പെട്ടുപോയ ആളുകളുടെ കാര്യങ്ങള്‍ അന്വേഷിക്കുന്ന രമേശ് ചെന്നിത്തലയുടെ വീഡിയോ പുറത്ത് വന്നിരുന്നു.

ഈ വീഡിയോയില്‍ ചെന്നിത്തല മറുതലയ്ക്കൽ ഉള്ള ഉസ്മാനെ വിളിക്കുന്നതാണ് നിരവധി ട്രോളുകള്‍ സമ്മാനിച്ചത്. ചെന്നിത്തല സംസാരിക്കുന്ന പേരിൽ ഉസ്മാന്‍ ഇല്ലെന്നായിരുന്നു ട്രോളർ മാർ പറയാതെ പറഞ്ഞത്. പക്ഷെ ഖത്തറിലെ കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഇന്‍കാസിന്റെ നേതാവാണ് കഥയിലെ നായകനായ കെ കെ ഉസ്മാന്‍.ഇന്ന് നാട്ടിലെത്തിയ ഉസ്മാനെ മീഡിയാവണ്‍ ചാനലാണ് എയര്‍പോര്‍ട്ടില്‍ നിന്ന് വാർത്തയിൽ അവതരിപ്പിച്ചത്.

ട്രോൾ കഥകളിലെ നായകനായ ഉസ്മാനെ മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആ വീഡിയോ വൈറല്‍ ആയിരുന്നു. ഇതുവരെ ഏകദേശം 11 ലക്ഷം പേരാണ് ആരാണ് ശരിക്കും ഉള്ള ഉസ്മാന്‍ ആരാണെന്ന് അറിയാന്‍ വീഡിയോ കണ്ടത്.ഈ വിവാദങ്ങൾ ഉണ്ടാകുമ്പോഴും താൻ ഈ ട്രോളുകളൊക്കെ ആസ്വദിക്കുകയായിരുന്നുവെന്ന് ഉസ്മാന്‍ പറയുന്നു. അതേപോലെ തന്നെ സ്പ്രിങ്ക്ളര്‍ പോലുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയായിരുന്നു തന്റെ പേരിലുള്ള ട്രോളുകളെന്നും അദ്ദേഹം പ്രതികരിച്ചു.