കേരളം ചെയ്ത കൊവിഡ് പ്രതിരോധത്തെ പഠിക്കണം; കര്‍ണാടക മന്ത്രി ശൈലജ ടീച്ചറുമായി ചർച്ച നടത്തി

single-img
11 May 2020

കേരളം നടത്തിയ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കേരളം കൈവരിച്ച വിജയവും മനസിലാക്കാനായി കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെ സുധാകര്‍ കേരള ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറുമായി ചർച്ച നടത്തി. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ചർച്ച നടത്തിയതെന്ന് ശൈലജ ടീച്ചർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം നടത്തിയ മാതൃക ഇന്ത്യയ്ക്കും ലോകത്തിനും തന്നെ മാതൃകയാണെന്ന് കെ സുധാകര്‍ പറഞ്ഞതായി ശൈലജ ടീച്ചർ പറഞ്ഞു. ‘കര്‍ണാടകത്തെ അപേക്ഷിച്ച് കേരളം പൊതുജനാരോഗ്യ രംഗത്ത് ഏറെ മുന്നിലാണ്. കേരളത്തിന്റെ പ്രാഥമികാരോഗ്യ സംവിധാനങ്ങള്‍ വളരെ മികച്ചതാണ്. ഇപ്പോൾകൊവിഡ് പ്രതിരോധത്തില്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ അഭിനന്ദിക്കുന്നതായും ഡോ. കെ. സുധാകര്‍ വ്യക്തമാക്കി.’ ശൈലജ ടീച്ചർ അറിയിച്ചു.

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച വിജയവും പ്രതിരോധ സംവിധാനങ്ങളും മനസിലാക്കാനായി കര്‍ണാടക ആരോഗ്യ…

Posted by K K Shailaja Teacher on Monday, May 11, 2020