കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു

single-img
11 May 2020

ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ഇന്ന് 5 പേര്‍ക്ക് കൂടിയാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യുന്നു. ഒരുമാസമായി പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരിക്കെയാണ് വീണ്ടും പുതിയ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച്ച ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിന് പിന്നാലെയാണ് അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.ആദ്യ ഘട്ടത്തിൽ 83,000 പേർക്കാണ് ചെെനയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 4600 ഓളം പേർ വെെറസ് ബാധയേറ്റ് മരിച്ചിരുന്നു.