വയനാട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11 മാസം പ്രായമുള്ള കുഞ്ഞിന്

single-img
11 May 2020

വയനാട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11 മാസം പ്രായമുള്ള കുഞ്ഞിന്. സമ്പര്‍ക്കത്തിലൂടെയാണ് ഈ കുഞ്ഞിന് വൈറസ് ബാധിച്ചത്. എന്നാൽ കുഞ്ഞിന്റെ അമ്മയുടെ പരിശോധന ഫലം നെഗറ്റീവാണ്. കഴിഞ്ഞ വാരത്തിൽ കോവിഡ് സ്ഥിരീകരിച്ച കോയമ്പേടില്‍ നിന്ന് എത്തിയ ഡ്രൈവറുടെ പേരക്കുട്ടിയാണ് ഈ കുഞ്ഞ്. ആ സമയം ഡ്രൈവറുടെ ഭാര്യയ്ക്കും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

നിലവിൽ കോവിഡ് വ്യാപന മുന്‍കരുതലിന്റെ ഭാഗമായി വയനാട് ജില്ലയിലെ നെന്‍മേനിയെ പുതിയ കോവിഡ് ഹോട്ട്സ്പോട്ടായും സർക്കാർ പ്രഖ്യാപിച്ചു.അതിനു പുറമെ നെന്മേനിക്ക് ചുറ്റുമുള്ള പഞ്ചായത്തുകളിലും അതീവ ജാഗ്രത തുടരും. ഈ പ്രദേശങ്ങളിൽ ഇനി മുതല്‍ അവശ്യസേവനങ്ങള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് നെന്മേനി കൂടി ഹോട്ട്‌സ്‌പോട്ടായതോടെ, സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 34 ആയി വര്‍ദ്ധിച്ചു.