എയർ ഇന്ത്യ പണം വാങ്ങിയല്ലേ സർവ്വീസ് നടത്തുന്നത്, ഞങ്ങൾക്കും പണം വേണം; അവർ സൗജന്യത്തിനാണെങ്കിൽ ഞങ്ങളും തയ്യാർ: വി​മാ​നം റ​ദ്ദാ​ക്കി​യ​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഖ​ത്ത​ർ

single-img
11 May 2020

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് യാ​ത്ര​ക്കാ​രി​ൽ നി​ന്ന് പ​ണം വാ​ങ്ങി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെന്നും പ​ണം ഈ​ടാ​ക്കി​യു​ള്ള സ​ർ​വീ​സി​ന് ത​ങ്ങ​ളും ത​യാ​റാ​ണെ​ന്നും ഖത്തർ. വ​ന്ദേ​ഭാ​ര​ത ദൗ​ത്യ​ത്തി​ലെ ദോ​ഹ-​തി​രു​വ​ന​ന്ത​പു​രം വി​മാ​നം റ​ദ്ദാ​ക്കി​യ​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഖ​ത്ത​ർ രംഗത്തെത്തിയത്. ഇക്കാര്യം  വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തെ ഖ​ത്ത​ർ അ​റി​യി​ച്ച​താ​യാ​ണ് സൂ​ച​ന.

സാ​ധാ​ര​ണ ഇ​ത്ത​രം വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ കൂ​ലി അ​താ​ത് രാ​ജ്യ​മാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ സാ​ധാ​ര​ണ സ​ർ​വീ​സാ​ണ് ന​ട​ത്തു​ന്ന​തെ​ങ്കി​ൽ അ​തി​ന് ഖ​ത്ത​ർ എ​യ​ർ​വേ​യ്സും ത​യാ​റാ​ണെ​ന്നാ​ണ് അവർ മറുപടി നൽകിയിരിക്കുന്നത്. 

ദോ​ഹ​യി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് 181 പ്ര​വാ​സി​ക​ളു​മാ​യി ഞാ​യ​റാ​ഴ്ച എ​ത്തു​മെ​ന്ന​റി​യി​ച്ചി​രു​ന്ന യാ​ത്രാ വി​മാ​ന​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. ദോ​ഹ​യി​ൽ വി​മാ​ന​മി​റ​ങ്ങു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​ണ് വി​മാ​നം റ​ദ്ദാ​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. ചൊ​വ്വാ​ഴ്ച​യോ​ടെ വി​മാ​നം വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

15 ഗ​ർ​ഭി​ണി​ക​ളും ഇ​രു​പ​തു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 181 യാ​ത്ര​ക്കാ​ര​രാ​ണ് ടി​ക്ക​റ്റെ​ടു​ത്തി​രു​ന്ന​ത്.