സൌദിയില്‍ കോവിഡ് ബാധിച്ച് ഒമ്പത് പേർ കൂടി മരിച്ചു

single-img
11 May 2020

സൌദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് ഒമ്പത് പേർ കൂടി മരിച്ചു. ഇവരിൽ രണ്ടുപേർ സൗദി പൗരന്മാരും ബാക്കിയുള്ളവർ വിവിധ രാജ്യക്കാരുമാണ്. ഇന്ന് രണ്ടുപേർ വീതം മക്ക, മദീന എന്നിവിടങ്ങളിലും നാലുപേർ ജിദ്ദയിലും ഒരാൾ തായിഫിലുമാണ് മരിച്ചത്.

മരിച്ചവർക്ക് 27നും 86നും ഇടയിലാണ് പ്രായം. അതേസമയം സൗദിയിൽ പുതിയതായി 1966 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1288 പേർ ചികിത്സയിൽ സുഖം പ്രാപിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 41,014 ഉം രോഗമുക്തരുടെ ആകെ എണ്ണം 12,737 ആയും വർദ്ധിച്ചു.

ഇപ്പോൾ ചികിത്സയിൽ കഴിയുന്ന 28,022 ആളുകളിൽ 149 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ പുതിയ രോഗികൾ: റിയാദ് – 520, മക്ക – 343, മദീന – 257, ജിദ്ദ – 236, ഹുഫൂഫ് – 137, ദമ്മാം – 95, ത്വാഇഫ് – 71, ഖോബാർ – 60, ജുബൈൽ – 49, ഹദ്ദ – 39, ദറഇയ – 25, ഖത്വീഫ് – 23, അൽമജാരിദ – 15, ബുറൈദ – 15, തബൂക്ക് – 10, ഹാഇൽ – 10, യാംബു – 9, ദഹ്റാൻ – 8, ഖമീസ് മുശൈത് – 5, സഫ്വ – 5, നാരിയ – 3, ഉനൈസ – 2, ബേയ്ഷ് – 2, തുറൈബാൻ – 2, അൽഖർജ് – 2, അബഹ – 1, മഹായിൽ – 1, റാസതനൂറ – 1, മിദ്നബ് – 1, അൽസുഹൻ – 1, അൽഖുറുമ – 1, ഖുൽവ – 1, സബ്യ – 1, ഹഫർ അൽബാത്വിൻ – 1, ഖുൻഫുദ – 1, നജ്റാൻ – 1, ദൂമത് അൽജൻഡൽ – 1, മൻഫത് അൽഹദീദ – 1, ജദീദ അറാർ – 1, മുസാഹ്മിയ – 1, സുൽഫി – 1