`സമ്പൂർണ്ണ ദുരന്തം´: ട്രംപിനെതിരെ ആഞ്ഞടിച്ച് ഒബാമ

single-img
10 May 2020

അമേരിക്കന്‍ പ്രസിഡൻ്റ് ടൊണാള്‍ഡ് ട്രംപിനെതിരേ ആഞ്ഞടിച്ച് മുന്‍ പ്രപസിഡൻ്റ് ബരാക് ഒബാമ രംഗത്ത്. കൊറോണ വിഷയത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒബാമ ട്രംപിനെ നിശിതമായി വിമര്‍ശിച്ചത്. കോവിഡ് പ്രതിസന്ധിയെ യുഎസ് ഭരണകൂടം കൈകാര്യം ചെയ്ത രീതിയെ ‘സമ്പൂര്‍ണ്ണ ദുരന്തം’ എന്നാണ് ഒബാമ വിശേഷിപ്പിച്ചത്.

താന്‍ പ്രസിഡന്റായിരുന്ന കാലഘട്ടത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഒബാമ ട്രംപിനെതിരേ പ്രതികരിച്ചത്. ‘കൊറോണ വന്നപ്പോഴുള്ള അവസ്ഥ ഏതു സര്‍ക്കാരായിരുന്നാലും പിടിച്ചുനിര്‍ത്താന്‍ സാധിക്കുമായിരുന്നിരിക്കില്ല. എന്നാല്‍, ഇതില്‍ എനിക്കെന്തു കിട്ടും എന്നും മറ്റുള്ളവര്‍ക്ക് എന്തു സംഭവിച്ചാലും പ്രശ്‌നമല്ല എന്നുമുള്ള ചിന്താഗതി സര്‍ക്കാര്‍ നടപ്പാക്കുന്നത് സമ്പൂര്‍ണ്ണ ദുരന്തമാണെ’ന്ന് ഒബാമ പറഞ്ഞു. 

ജനങ്ങളുടെ ജീവന് പ്രാധാന്യം നല്‍കാത്ത രീതിയിലുള്ള പരാമര്‍ശങ്ങള്‍ പലപ്പോഴായി ട്രംപ് നടത്തിയിരുന്നന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനു വേണ്ടി കൂടുതല്‍ പങ്ക് തനിക്ക് വഹിക്കാനുണ്ടെന്നും ഒബാമ വ്യക്തമാക്കി.