ലോക്ക് ഡൗൺ കാലത്തും സാമന്ത തിരക്കിലാണ്; അഭിനയം മെച്ചപ്പെടുത്താൻ ഓൺലെൻ പഠനം

single-img
10 May 2020

തെന്നിന്ത്യയിൽ ഏരെ ആരാധകരുള്ള താര സുന്ദരിയാണ് സാമന്ത. സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാനും സാമന്ത സമയം കണ്ടെത്താറുണ്ട്.

ലോക്ക് ഡൗൺ കാലത്തും താരം തിരക്കിലാണെന്നാണ് ഇപ്പോൾ പറയുന്നത്.ലോക്ഡൗണ്‍ കാലത്തെ വെര്‍ച്വല്‍ ക്ലാസുകള്‍ നന്നായി ഉപയോഗപ്പെടുത്തുകയാണ് സാമന്ത.ഹോളിവുഡ് താരം ഹെലന്‍ മിരനില്‍ നിന്നും ഓണ്‍ലൈനായി അഭിനയം പഠിക്കുകയാണ് താരം ചെയ്തുകൊണ്ടിരിക്കുന്നത്.

മികച്ച നടിയാകാന്‍ പോവുകയാണ് നിങ്ങള്‍ കാത്തിരുന്നു കണ്ടോളു എന്ന ക്യാപഷനോടു കൂടി മിറന്‍ ഓണ്‍ലൈനില്‍ ക്ലാസ് നല്‍കുന്നതിന്റെ ഒരു ഫോട്ടോയാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഏതായാലും ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.