എഴുതിത്തള്ളാനായിട്ടില്ല ‘കോവിഡിനു പിന്നില്‍ വുഹാൻ ചന്ത’!; ലോകാരോഗ്യ സംഘടനയും തലപുകയ്ക്കുന്നു

single-img
9 May 2020

കൊറോണ വൈറസ് പടർന്നു പിടിച്ചതിനു പിന്നിൽ ചൈനയുടെ കരങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന യുഎസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ചൈനയ്ക്കെതിരെ ലോകാരോഗ്യ സംഘടനയും.ചൈനക്കെതിരെ വിവിധരാജ്യങ്ങൾ അന്വഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയതാണ് ലോകാരോഗ്യ സംഘടനയെയും അന്വേഷണത്തിന് പ്രേരിപ്പിക്കുന്നത്. വൈറസ് അങ്ങനെ തനിയെ പടർന്നു പിടിച്ചതല്ലെന്നും അതിനു പിന്നിൽ വുഹാൻ ചന്തയ്ക്കു പങ്കുണ്ടെന്നും ഇതെക്കുറിച്ചു കൂടുതൽ അന്വേഷണം വേണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ചു സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്ട്രേലിയയും ആവശ്യപ്പെട്ടിരുന്നു.

വൈറസിന്റെ ഉദ്ഭവസ്ഥാനമോ വർധനാകേന്ദ്രമോ ആകാം വുഹാൻ ചന്തയെന്ന് സംഘടനയുടെ ഭക്ഷ്യസുരക്ഷാ, വൈറസ് വിദഗ്ധൻ ഡോ. പീറ്റർ ബെൻ എംബാറെക് പറഞ്ഞു. ഇതിനിടെ, ലോകം മുഴുവൻ കോവിഡ് ബാധിച്ചതിനു കാരണം ചൈനയുടെ അബദ്ധമോ കഴിവില്ലായ്മയോ ആണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഉദ്ഭവസ്ഥാനത്തുതന്നെ വൈറസിനെ തടയാമായിരുന്നു. അത് എളുപ്പമായിരുന്നു. എന്നാൽ ആരോ അവരുടെ ജോലി ചെയ്തില്ല. അതു ഗുരുതരമായെന്നും ട്രംപ് പറഞ്ഞു.