ആലപ്പുഴയിൽ കൊവിഡ് പരിശോധനയ്ക്കെത്തിയ രോഗി മുങ്ങി

single-img
9 May 2020

ആലപ്പുഴ: ആലപ്പുഴയിൽ കൊവിഡ് പരിശോധനയ്ക്കെത്തിയ രോഗി മുങ്ങിയതായി റിപ്പോർട്ട്. പരിശോധനയ്‌ക്കെത്തിയ തമിഴ്‌നാട് സ്വദേശിയെ ഒപിയില്‍ നിന്നും കാണാതാകുകയാ യിരുന്നു. ഹൗസ് ബോട്ട് ജീവനക്കാരനായ തമിഴ്‌നാട് ഇ റോഡ് അണ്ണാനഗര്‍ സ്വദേശിയായ പൂവരശനാണ് കടന്നുകളഞ്ഞത്.

കഴിഞ്ഞ ദിവസമാണ് ഇയാള്‍ ചെന്നൈയില്‍ നിന്നും തിരിച്ചെത്തിയത്. ഒപ്പം ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശിയുമായി കറങ്ങി നടക്കുന്ന ഇയാളെ പ്രദേശവാസികള്‍ അറിയച്ചതനുസരിച്ച് പൊലീസ് ഇടപെട്ടാണ് പരിശോധനയ്ക്കെത്തിച്ചത്. ആംബുലന്‍സിൽ ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു..

ഇരുവരുടെയും സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ച ശേഷം ഇവരെ ക്വാറന്റെയ്ന്‍ കേന്ദ്രത്തിലേക്ക് മാറ്റാനായി ആംബുലന്‍സ് എത്താന്‍ കാത്തിരിക്കവെയാണ് അധികൃതരുടെ കണ്ണുവെട്ടിച്ച്‌ കടന്നു കളഞ്ഞത്.