ഇവാന്‍കാ ട്രംപിന്റെ സഹായിക്ക് കൊവിഡ് സ്ഥിരീകരിച്ചു

single-img
9 May 2020

വാഷിംങ്ടൺ: വൈറ്റ് ഹൗസിൽ ഭീതിയുയർത്തി വീണ്ടും കൊവിഡ് സ്ഥിരീകരണം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകൾ ഇവാന്‍ക സഹായിയായ വനിതയ്ക്കാണ് ഇപ്പോൾ വൈറസ് കണ്ടെത്തിയിരിക്കുന്നത്. ഇവാന്‍കയ്ക്കും ഭര്‍ത്താവിനും കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

 ഇതോടെ വൈറ്റ്ഹൗസുമായി ബന്ധപ്പെട്ട മൂന്നാമത്തെ ആള്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.കഴിഞ്ഞ ദിവസമാണ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പ്രസ് സെക്രട്ടറി കാത്തി മില്ലര്‍ക്ക് കൊവി‌ഡ് സ്ഥിരീകരിച്ചത്.

ട്രംപിന്റെ സഹായികളിലൊരാള്‍ക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ട്രംപ് ദിവസവും കൊവിഡ് ടെസ്റ്റ് നടത്തി തുടങ്ങി. രോഗബാധ സ്ഥിരീകരിച്ച ജീവനക്കാരിയുമായി ഇടപഴകിയവരെ തിരിച്ചറിഞ്ഞ് വരികയാണ്.