ഇനിയുള്ള നാളുകളിൽ ‘ഈ വൈറസ് നമ്മളോടൊപ്പം ഇവിടെത്തന്നെ ഉണ്ടാവും; പൊരുത്തപ്പെടണം’: ആരോഗ്യമന്ത്രാലയം

single-img
9 May 2020

ഡൽഹി ∙ കൊറോണ വൈറസുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ ജനങ്ങൾ പഠിക്കണമെന്ന് ആരോഗ്യമന്ത്രാലയം. തുടർച്ചയായി മൂന്നാംദിനവും കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നതോടെയാണ് ആശങ്ക നീളുമെന്നുറപ്പിക്കുന്ന പ്രതികരണം ആരോഗ്യമന്ത്രാലയം നൽകിയത്. നേരത്തെ 12 ദിവസം എന്ന നിരക്കിലായിരുന്നു രോഗബാധിതർ ഇരട്ടിച്ചിരുന്നത്. ഇപ്പോഴത് 10 ദിവസമായി.നിലവിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നൽകിയ മാർഗനിർദേശങ്ങൾ പതിയെ പൊതുരീതിയായി മാറുമെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി.

ജൂൺ, ജൂലൈ മാസങ്ങളിൽ രാജ്യത്തു കോവിഡ് രോഗികളുടെ എണ്ണം പരമാവധിയിലെത്തുമെന്ന എയിംസ് ഡയറക്ടറുടെ മുന്നറിയിപ്പു തള്ളാതെയായിരുന്നു ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം. പ്രതിരോധത്തിലെ നിർദിഷ്ട കാര്യങ്ങൾ പാലിച്ചാൽ രോഗികൾ കൂടില്ല. അല്ലാത്തപക്ഷം ഇനിയും ഉയരും – ലവ് അഗർവാൾ പറഞ്ഞു. ഇതിനിടെ, പ്ലാസ്മ ചികിത്സയുടെ പ്രായോഗിക പരീക്ഷണത്തിനു രാജ്യത്തെ 21 ആശുപത്രികൾക്ക് ഐസിഎംആർ അനുമതി നൽകി.