കോവിഡ്​ ചികിത്സക്കായി സ്വയം വികസിപ്പിച്ച മരുന്ന്​ കഴിച്ച ഫാർമസിസ്റ്റ് മരിച്ചു

single-img
9 May 2020

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് ചികിത്സയ്ക്കായി സ്വയം വികസ‌ിപ്പിച്ചെടുത്ത മരുന്ന കഴിച്ച് ഫാർമസിസ്റ്റ് മരിച്ചു. സംസ്താനത്തെ പ്രശസ്ത ഔഷധ കമ്പനിയിൽ ഫാര്‍മസിസ്​റ്റും പ്രൊഡക്ഷന്‍ മാനേജറുമായ കെ. ശിവനേശനാണ്​ ​​മരിച്ചത്​.

കമ്പനിയുടെ ഉടമയായ രാജ് കുമാറും ശി​വനേശനും ചേര്‍ന്നാണ്​ മരുന്ന്​ വികസിപ്പിച്ചത്​. പിന്നീട് ഇരുവരും സ്വന്തം ശരീരത്തില്‍ പരീക്ഷിക്കുകയും ചെയ്​തു​. മരുന്ന്​ കഴിച്ച ഇരുവരും തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയി​ലെത്തിച്ചെങ്കിലും ശിവനേശന്റെ ജീവൻ രക്ഷിക്കാനായില്ല.

ശിവേശൻ‌ കൂടുതൽ അളവു മരുന്നു കഴിച്ചതായാണ് വിവരം. രാജ് കുമാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പൊലിസ് കേസെടുത്തിട്ടുണ്ട്.