ഗുജാത്തിൽ സമ്പൂർണ്ണ അടച്ചുപൂട്ടൽ: 24 മണിക്കൂറിനിടെ മരിച്ചത് 29 പേർ

single-img
8 May 2020

ഗുജറാത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഏഴായിരം കടന്നു. 24 മണിക്കൂറിനിടെ ഗുജറാത്തില്‍29 പേര്‍ മരിച്ചു. പുതുതായി 388 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ  എണ്ണം 7013 ആയി. ഇതുവരെ രോഗമുക്തരായത് 1709 പേരാണ്. മരിച്ചവരുടെ എണ്ണം 425 അയി. രോഗികളുടെ വ്യാപനം കണക്കിലെടുത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

കോവിഡ് 19 കേസുകൾ നിയന്ത്രിക്കുന്നതിനുള്ള അടിയന്തര നടപടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം അർധരാത്രി മുതൽ നഗരത്തിന്റെ ചുമതല പുതുതായി നിയോഗിച്ച ഉദ്യോഗസ്ഥർ ഏറ്റെടുത്തു. അഞ്ച് അധിക അർധസൈനിക വിഭാഗങ്ങൾ ബുധനാഴ്ച നഗരത്തിൽ എത്തി.

പാൽ, മെഡിക്കൽ ഷോപ്പുകൾ എന്നിവ മാത്രം ഒരാഴ്ചത്തേക്ക് തുറക്കും. സൂപ്പർമാർക്കറ്റുകൾ, പലചരക്ക് കടകൾ, പച്ചക്കറി വണ്ടികൾ എന്നിവ മേയ് 15 വരെ അടച്ചിടുമെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി. നഗരത്തിൽ ഓൺലൈനിൽ ഡെലിവറിയും നിരോധിച്ചിട്ടുണ്ട്. 

 നഗരത്തിലെ സ്വകാര്യ ആശുപത്രികളോടും ക്ലിനിക്കുകളോടും വീണ്ടും തുറക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മാർച്ച് 25ന് രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ മിക്ക സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും അടച്ചിരുന്നു. പകർച്ചവ്യാധി നിയമപ്രകാരം 1,000 കിടക്കകളുള്ള ഒൻപത് സ്വകാര്യ ആശുപത്രികളെ കോവിഡ് ആശുപത്രികളായി നിയമിക്കാനും തീരുമാനിച്ചിരിക്കുകയാണ്.