`സ്വർണ്ണമനുഷ്യൻ´ ഹൃദയാഘാതം മൂലം മരിച്ചു

single-img
8 May 2020

 ‘സ്വർണ മനുഷ്യൻ’ അന്തരിച്ചു. സ്വർണ്ണ മനുഷ്യനെന്നറിയപ്പെടുന്ന പുണെ സ്വദേശി സാമ്രാട്ട് മോസെ (39) യാണ് മരിച്ചത്. ഹൃദയാഘാതത്തെതുടർന്നാണ് മരണം. 

ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് വളരെ കുറച്ച് ആളുകൾ മാത്രം പങ്കെടുത്തായിരുന്നു സംസ്കാര ശുശ്രൂഷകൾ നടത്തിയത്. 

8 മുതൽ 10 കിലോ വരെ തൂക്കമുള്ള ആഭരണങ്ങൾ ധരിക്കുന്നത് ശീലമാക്കിയതോടെയാണ് സാമ്രാട്ട് സ്വർണ മനുഷ്യൻ എന്ന് അറിയപ്പെട്ടു തുടങ്ങിയത്.  ഭാര്യയും രണ്ടുമക്കളുമാണ് സാമ്രാട്ടിനുള്ളത്.