“ഹൃദ്യം,സ്നേഹപൂർവ്വo” ഡി വൈ എഫ്‌ ഐ -യ്ക്ക് പാറശ്ശാല ജനങ്ങളുടെ സ്നേഹാദരം

single-img
8 May 2020

പാറശ്ശാല : ഡി വൈ എഫ്‌ ഐ പരശുവയ്ക്കൽ മേഖല കമ്മിറ്റിയുടെ “ഹൃദ്യം,സ്നേഹൂർവ്വം” പദ്ധതിയുടെ ഭാഗമായി ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ നാളിത് വരെയും പാകം ചെയ്ത ഭക്ഷണം പാറശ്ശാല താലൂക്ക് ഹെഡ്ക്വാർട്ടേർസ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും നല്കി വരുന്നു. ആശുപത്രിയിൽ രോഗികൾക്ക് വീട്ടിൽ നിന്ന് ആഹാരം കൊണ്ടു വരുന്നതിനോ, ഭക്ഷണശാലകൾ അടച്ചിട്ടിരിക്കുന്നതിനാൽ ആഹാരം പുറത്ത് നിന്ന് വാങ്ങി കഴിക്കാനോ സാധിക്കില്ല എന്ന ബുദ്ധിമുട്ട് മനസിലാക്കിയ പരശുവയ്ക്കൽ മേഖലാ കമ്മിറ്റിയിലെ ഡി വൈ എഫ്‌ ഐ യുവത അണി ചേർന്ന് കോവിഡ്19 – ന് എതിരെ ഉള്ള സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ പദ്ധതി നടപ്പിലാക്കുകയായിരുന്നു .പദ്ധതിയുടെ ആദ്യ ദിനം പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രൻ ഭക്ഷണം വിതരണം ചെയ്തു കൊണ്ട് തുടങ്ങി വച്ചു .


ലോക്ക്ഡൗൺ അവസാനിക്കുന്നവരെയും ഈ പദ്ധതി ഉണ്ടായിയിരിക്കുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്.നിലവൽ ഒരു മാസത്തിലേറയായീ ഭക്ഷണം വിതരണം ചെയ്ത് വരുന്നു. ഇങ്ങനെ ഒരു സാഹചര്യം നാം അനുഭവിക്കുമ്പോൾ ഡി വൈ എഫ്‌ ഐ യുവതയുടെ പദ്ധതി എന്ത് കൊണ്ടും ജനങ്ങൾക്ക് വലിയ ഒരു ആശ്വാസമായിരിക്കുകയാണ്.

എല്ലാ വീട്ടിലും പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകളും തൈകളും നൽകുകയും സുരക്ഷയുടെ ഭാഗമായി മേഖലയിലെ എല്ലാ വീടുകളിലും മാസ്കും മറ്റു പ്രതിരോധ സംവിധാനങ്ങൾ എത്തിക്കുകയും ചെയ്ത് കൊണ്ട് കോവിഡ്-19 പ്രതിരോധത്തിന് എല്ലാ സഹായ സഹകരണങ്ങളും നൽകി വരുന്നു .

സി പി ഐ (എം) പാറശ്ശാല ഏരിയ സെക്രട്ടറി അഡ്വ.എസ് അജയകുമാർ , പരശുവയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.മധു പരശുവയ്ക്കൽ മേഖലയിലെ ഡി വൈ എഫ്‌ ഐ നേതാക്കളായ ജോയ്‌ രവീന്ദ്രൻ, അനൂപ്, അരുൺ സി.എസ്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.