‘ദയവ് ചെയ്ത് ഈ പേജ് റിപ്പോർട്ട് ചെയ്യുക’ ; ഇത് ഞാനല്ല; ആരാധകരോട് ഭാവന

single-img
8 May 2020

തന്റെ പേരിൽ ഫെയ്സ്ബുക്കിൽ സജീവമായിരിക്കുന്ന പേജിനെതിരേ നടി ഭാവന. തനിക്ക് സ്വന്തമായി ഫെയ്സ്ബുക്ക് പേജില്ലെന്നും തന്റെ പേരിൽ മറ്റാരോ ആണ് അത് ഉപയോ​ഗിക്കുന്നതെന്നും ഭാവന പറയുന്നു. ദയവ് ചെയ്ത് എല്ലാവരുംഈ പേജ് റിപ്പോർട്ട് ചെയ്യണമെന്നും താരം കൂട്ടിച്ചേർത്തു. ഇൻസ്റ്റാ​ഗ്രാമിലാണ് ഭാവന ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്.

വിവാഹത്തിന് ശേഷം ബെം​ഗളൂരുവിലാണ് ഭാവനയിപ്പോൾ താമസിക്കുന്നത്. 2018 ജനുവരിയിലാണ് കന്നഡ നിര്‍മ്മാതാവ് നവീനിനെ ഭാവന വിവാഹം ചെയ്തത്. ഏറെ കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം.

അതിനിടെ അഭിനയത്തിന് നിന്ന് താരം ഒരു ചെറിയ ഇടവേളയെടുത്തു. സിനിമ മറന്നൊരു ലോകം അസാധ്യമാണെന്നു തോന്നിയപ്പോള്‍ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയും ചെയ്തു, ഈ നടി. തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99ലൂടെ ഗണേഷിന്റെ നായികയായിട്ടായിരുന്നു ഭാവനയുടെ തിരിച്ചുവരവ്. ഇൻസ്പെക്ടർ വിക്രം, ഭജ്രം​ഗി 2, ​ഗോവിന്ദ ​ഗോവിന്ദ എന്നിവയാണ് ഭാവനയുടെ പുതിയ ചിത്രങ്ങൾ.