കോവിഡ് മൂർദ്ധന്യത്തിലെത്തുന്നത് ജൂണിൽ: എ​യിം​സ് ഡ​യ​റ​ക്ട​ർ

single-img
8 May 2020

ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ മഹാമാരി അടുത്ത ര​ണ്ട് മാ​സ​ങ്ങ​ളി​ൽ അ​തി​ന്‍റെ പാ​ര​മ്യ​ത്തി​ലെ​ത്താ​മെ​ന്ന് ഡ​ൽ​ഹി എ​യിം​സ് ഡ​യ​റ​ക്ട​ർ ഡോ. ​ര​ൺ​ദീ​പ് ഗു​ലേ​രി​യ. നി​ല​വി​ലെ പ്ര​വ​ണ​ത അ​നു​സ​രി​ച്ച് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്ക് ജൂ​ണി​ൽ ആ​യി​രി​ക്കു​മെ​ന്നും ഗു​ലേ​രി​യ പ​റ​ഞ്ഞു. എ​ന്നാ​ൽ രോ​ഗം അ​തി​ന്‍റെ ഉ​ച്ച​സ്ഥാ​യി​യി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ അ​ത് താ​ഴേ​ക്കി​റ​ങ്ങു​മെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യാ​ൻ ക​ഴി​യുമെന്നും അദ്ദേഹം പറഞ്ഞു. 

കോ​വി​ഡ് വ്യാ​പ​നം പ​ല ഘ​ട​ക​ങ്ങ​ളേ​യും ആ​ശ്ര​യി​ച്ചി​രി​ക്കും. സ​മ​യ​മെ​ടു​ത്ത് മാ​ത്ര​മേ ഈ ​ഘ​ട​ക​ങ്ങ​ൾ വൈ​റ​സ് വ്യാ​പ​ന​ത്തെ എ​ത്ര​ത്തോ​ളം ബാ​ധി​ക്കു​മെ​ന്നും ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ​തി​ന്‍റെ ഫ​ല​ത്തെ​ക്കു​റി​ച്ചും അ​റി​യാ​ൻ സാ​ധി​ക്കു​ക​യു​ള്ളെ​ന്നും ഗു​ലേ​രി​യ കൂ​ട്ടി​ച്ചേ​ർ​ത്തു. ലോ​ക്ക്ഡൗ​ൺ വ​ലി​യ സ്വാ​ധീ​ന​മാ​ണ് ച​ലു​ത്തി​യ​ത്. മ​റ്റ് രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് നോ​ക്കു​മ്പോ​ൾ ന​മ്മു​ടെ രോ​ഗ​വ്യാ​പ​ന തോ​ത് വ​ള​രെ കു​റ​വാ​ണ്. രോ​ഗ​വ്യാ​പ​നം എ​ത്ര​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കു​മെ​ന്ന് പ്ര​വ​ചി​ക്കാ​ൻ ക​ഴി​യി​ല്ല.

കോ​വി​ഡ് -19 വ്യാ​പ​നം ജൂ​ണി​ൽ പാ​ര​മ്യ​ത്തി​ലെ​ത്തു​മെ​ന്നും തു​ട​ർ​ന്ന് താ​ഴേ​ക്ക് വ​രു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു- അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ വ​ർ​ധ​ന പ​രി​ശോ​ധ​ന​യി​ലെ വ​ർ​ധ​ന​വാ​ണ്, പ​ക്ഷേ, കേ​സു​ക​ൾ ഇ​പ്പോ​ൾ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി പ​രി​മി​ത​പ്പെ​ട്ടി​രി​ക്കു​ന്നു- അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.