തൃണമൂല്‍ കോണ്‍ഗ്രസ് എംപിയ്ക്ക് കുഞ്ഞുപിറന്നു; കുട്ടിയുടെ ചെല്ലപ്പേര് ‘കൊറാണ’

single-img
7 May 2020

തൃണമൂല്‍ കോണ്‍ഗ്രസ് ലോക്സഭാ എംപിയ്ക്ക് കുഞ്ഞുപിറക്കുകയുംകുട്ടിയുടെ ചെല്ലപ്പേരായി കൊറോണ എന്ന് ബന്ധുക്കളും മാതാപിതാക്കളും വിളിക്കുകയും ചെയ്തത് ചർച്ചയാകുന്നു. പശ്ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് എം പി അപാരുപ പോഡറാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഈ കുട്ടിയെ കൊറോണയെന്ന് ആളുകള്‍ വിളിച്ചത്.

ബംഗാളിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകയായ പൂജ മേഹ്ത പുറത്തുവിട്ട വീഡിയോയില്‍ എന്ത് കൊണ്ടാണ് കൊറോണയെന്ന ചെല്ലപ്പേര് എന്നതിനെ കുറിച്ച് എംപിയുടെ ഭര്‍ത്താവ് വിശദീകരിക്കുന്നുണ്ട്. തികച്ചും ദുഷ്‌ക്കര സമയത്ത് ജനിച്ചതിനാലാണ് ഈ രീതിയിലുള്ള ചെല്ലപ്പേരെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു. കുട്ടിയുടെ ശരിയായ പേര് ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി ഇടണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.