എന്തൊക്കെ നേട്ടങ്ങള്‍ സ്വന്തമാക്കിയാലും അവസാനം ബാക്കിയാവുക ഒരു കുഞ്ഞൊക്കെ വേണ്ടേ എന്ന ചോദ്യം: സാനിയ മിര്‍സ

single-img
7 May 2020

നമ്മുടെ രാജ്യത്തെ വനിത കായികതാരങ്ങളോടുള്ള ജനങ്ങളുടെ മനോഭാവം വ്യക്തമാക്കി ടെന്നിസ് താരം സാനിയ മിര്‍സ. സ്ത്രീകൾ പാലിക്കാനായി നമ്മുടെ സമൂഹം പൊതുവായ ചില ചട്ടങ്ങള്‍ കൊണ്ടുനടക്കുന്നുണ്ടെന്നും കുഞ്ഞില്ലെങ്കിൽ സ്ത്രീയുടെ ജീവിതം പൂര്‍ണമാകില്ലെന്നാണ് പലരും ചിന്തിക്കുന്നതെന്നും സാനിയ പറയുന്നു.

തന്റെ കരിയറിൽ കായിക ജീവിതത്തില്‍ എന്തൊക്കെ നേട്ടങ്ങൾ സ്വന്തമാക്കിയാലും വനിതാ താരങ്ങള്‍ക്കു മുന്നില്‍ അവസാനം ബാക്കിയാവുക ‘ഒരു കുഞ്ഞൊക്കെ വേണ്ടേ’ എന്ന ചോദ്യമായിരിക്കും എന്ന് സാനിയ പറഞ്ഞു. കുഞ്ഞില്ലെങ്കിൽ ജീവിതം പൂര്‍ണമാകില്ലെന്ന തരത്തിലാണ് ആളുകളുടെ സംസാരമെന്നും പക്ഷെ ഇപ്പോഴത്തെ തലമുറയിലുള്ളവര്‍ക്ക് ബോധം വന്നിട്ടുണ്ടെന്നും സാനിയ പറയുന്നു.