താന്‍ ബിജെപിയിലേക്കെന്ന പ്രചരണം ചെകുത്താന്റെ വാക്കുകള്‍ക്ക് തുല്യം; പ്രചരിപ്പിക്കരുതെന്ന് മനു അഭിഷേക് സിംഗ്‌വി

single-img
7 May 2020

താൻ ബിജെപിയിൽ ചേരുമെന്ന രീതിയിലുള്ള പ്രചരണത്തെ പാടെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‌വി. അപവാദം, ചെകുത്താന്റെ വാക്കുകള്‍ അത് പ്രചരിപ്പിക്കരുതെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് സിംഗ്‌വിയുടെ പ്രതികരണം. മനു അഭിഷേക് സിംഗ്‌വിയും അദ്ദേഹത്തോടൊപ്പം ഒരുകൂട്ടം നേതാക്കളും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നായിരുന്നു പ്രചരണം.

പക്ഷെ ഈ പ്രചരണത്തില്‍ വസ്തുതയില്ലെന്നാണ് സിംഗ്‌വി പറയുന്നത്. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയുമായും പിതാവ് മാധവറാവു സിന്ധ്യയുമായും നല്ല ബന്ധമാണ് സിംഗ്‌വിക്കുണ്ടായിരുന്നത്. അടുത്തിടെ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതോടെ പിന്നാലെ മനു അഭിഷേക് സിംഗ്‌വിയും ആ വഴിക്ക് ചര്‍ച്ച നടത്തുന്നുവെന്നായിരുന്നു അഭ്യൂഹങ്ങള്‍.