21 മുതല്‍ 29 വരെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടക്കും

single-img
7 May 2020

തിരുവനന്തപുരം: കൊവിഡ് 19 വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച് എസ്എസ്എൽസി പരീക്ഷകൾ ഈ മാസം 21 മുതല്‍ 29 വരെ നടക്കും.എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വെവ്വേറെ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആവസ്യമായ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടായിരിക്കും പരീക്ഷകൾ നടത്തുക.

വിദ്യാര്‍ഥികള്‍ മാസ്ക്‌ ധരിക്കണം. സ്‌കൂളുകളില്‍ സാനിറ്റൈസര്‍ ഒരുക്കണം. വിദ്യാര്‍ഥികളെ എത്തിക്കാന്‍ ആവശ്യമെങ്കില്‍ പരീക്ഷകളില്ലാത്ത സമീപ യുപി, എല്‍പി സ്‌കൂളുകളുടെ വാഹനങ്ങള്‍ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഹയര്‍ സെക്കന്‍ഡറിയില്‍ രണ്ടു പരീക്ഷ വീതമാണ്‌ എഴുതാനുള്ളത്‌. ഒന്നുമുതല്‍ ഒൻപതു വരെയുള്ള അവശേഷിക്കുന്ന പരീക്ഷകൾ നേരത്തെ ഉപേക്ഷിച്ചിരുന്നു‌. എട്ടുവരെ എല്ലാവരെയും വിജയിപ്പിച്ചു. ഒൻപതിലെ ബാക്കി പരീക്ഷകള്‍ക്ക്‌ ഇന്റേണല്‍ അസസ്‌മെന്റിലൂടെ മാര്‍ക്ക്‌ നല്‍കും. എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയം 13 ന് തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂള്‍ ജൂണ്‍ ഒന്നു മുതല്‍ സംസ്താനത്ത് സ്കൂളുകൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌കൂള്‍ തുറക്കാനായില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പഠന പരിപാടി കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. വിക്ടേഴ്‌സ് ചാനല്‍ ശൃംഖലയില്‍ ഉണ്ട് എന്നുറപ്പാക്കാന്‍ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍, ഡിടിഎച്ച്‌ സേവന ദാതാക്കള്‍ ശ്രദ്ധിക്കണം. വെബിലും മൊബൈലിലും ഇ- ക്ലാസ്‌ ലഭ്യമാക്കും. ഒരു സൗകര്യവും ഇല്ലാത്തവര്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.