കൊവിഡിനെ നേരിടുന്നതില്‍ ഇന്ത്യ ലോകത്തിന് മാതൃക; പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
7 May 2020

ഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെ നേരിടുന്നതില്‍ ഇന്ത്യ ലോകത്തിന് മാതൃകയെന്ന് മോദി പറഞ്ഞു.രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ ധീരന്മാരാണെന്ന് പറഞ്ഞ മോദി അവർക്ക് നന്ദി അറിയിച്ചു.

പ്രതിസന്ധിയെ രാജ്യം ഒത്തൊരുമയോടെ നേരിടും. പോരാട്ടത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ല. വിഷമമേറിയ ഘട്ടത്തില്‍ നിന്ന് മോചനം ഉറപ്പാണ്. ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള കരുത്ത് നമ്മുടെ സംസ്ക്കാരത്തിനുണ്ട്. ജീവിതത്തിലും സമൂഹത്തിലും ഏറെ മാറ്റങ്ങള്‍ സംഭവിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു

ബുദ്ധ പൂർണിമ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭി സംബോധന ചെയ്യുകയായിരുന്നു. മോദി.ബുദ്ധന്‍ നല്‍കിയ സന്ദേശങ്ങള്‍ സമൂഹത്തിൽ അതുപോലെ തന്നെ നിലനില്‍ക്കു കയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.