കേരളത്തിൽ ഇന്നും ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല; 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

single-img
7 May 2020

കേരളത്തിൽ ഇന്നും ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഈ മാസത്തിലെ 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ ആര്‍ക്കും തന്നെ കൊവിഡ് സ്ഥിരീകരിക്കാത്ത്. ഇന്നേ ദിവസം 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍- 3 കാസർകോട്- 2 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

സംസ്ഥാനത്തിൽ ഇതേവരെ 474 പേരാണ് കോവിഡില്‍ നിന്നും മുക്തി നേടിയത്. 25 രോഗികളാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. അതേസമയം വിവിധ ജില്ലകളിലായി 16,693 പേര്‍ നിരീക്ഷണത്തിലാണ്. ഇതിൽ 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കേരളത്തിൽ ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നേരത്തെ ഉണ്ടായിരുന്നതിൽ 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇപ്പോൾ സംസ്ഥാനമാകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.