എന്‍റെ ദൈവമേ, വിശപ്പ് എന്നൊരു രോഗമുണ്ട്, അതിനൊരു വാക്സിന്‍ കണ്ടുപിടിച്ചാല്‍ എത്ര നന്നായേനെ: വിജയ്‌ സേതുപതി

single-img
7 May 2020

മനുഷ്യ വികാരങ്ങളിൽ ഒന്നായ വിശപ്പും ഒരു രോഗമാണെന്നും അതിനൊരു വാക്സിന്‍ ആരെങ്കിലും കണ്ടുപിടിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ എന്നും തമിഴ് യുവ സൂപ്പർ താരം വിജയ് സേതുപതി. കൊവിഡ് വൈറസ് ബാധയുടെ ഭീതിയിൽ ലോക്ക് ഡൗണില്‍ രാജ്യത്തെ ഒരു വലിയ വിഭാഗം തൊഴിലില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ വിജയ് സേതുപതിയുടെ ഇത്തരത്തിലുള്ള പ്രതികരണം.

“വിശപ്പ് എന്ന ഒരു രോഗമുണ്ട്. അതിനൊരു വാക്സിന്‍ കണ്ടുപിടിച്ചാല്‍ എത്ര നന്നായേനെ. എന്‍റെ ദൈവമേ”, എന്നായിരുന്നു സേതുപതിയുടെ ട്വീറ്റ്. ട്വീറ്റ് വന്ന പിന്നാലെ തന്നെ ട്വിറ്ററില്‍ വലിയ പ്രതികരണമാണ് ഈ ട്വീറ്റിന് ലഭിച്ചത്. ഇതിനകം 43,000 ലൈക്കുകളും 6800ല്‍ ഏറെ ഷെയറുകളും 2100ല്‍ അധികം കമന്‍റുകളും ഈ ട്വീറ്റിന് ലഭിച്ചു.