ലോക്ക്ഡൗൺ: വന്‍ വാഹന കമ്പനികൾ ഇന്ത്യയില്‍ നിർമാണം പുനരാരംഭിയ്ക്കുന്നു

single-img
7 May 2020

ഇന്ത്യയിലെ ഏറ്റവും വലിയ കാ‍ര്‍ നി‍ര്‍മാതാക്കളായ മാരുതി ഈ മാസം 12 മുതൽ ഉത്പാദനം പുനരാരംഭിയ്ക്കുന്നു. ഹരിയാനയിൽ പ്രവർത്തിക്കുന്ന പ്ലാൻറിലാണ് കമ്പനി ഉത്പാദനം ആരംഭിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണങ്ങൾക്ക് അനുസരിച്ചായിരിക്കും പ്രവ‍ര്‍ത്തവനം എന്ന് കമ്പനി അധികൃത‍ര്‍ വ്യക്തമാക്കി. വളരെ കുറഞ്ഞ ജീവനക്കാരുമായി പ്രവ‍ര്‍ത്തനം പുനരാരംഭിയ്ക്കാൻ മാരുതിയ്ക്ക് അനുമതി ലഭിച്ചിരുന്നു.

രാജ്യത്തെ 1964 പട്ടണങ്ങളിലായി 3,086 ഷോറൂമുകളാണ് മാരുതി സുസുക്കിയ്ക്കുള്ളത്. അതേസമയം കഴിഞ്ഞ ചൊവ്വാഴ്ച്ച മുതൽ ടൊയോട്ട ക‍ര്‍ണാടകയിൽ ചില പ്രവ‍ര്‍ത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചായിരിക്കും ഷോറൂമുകളുടെ പ്രവ‍ര്‍ത്തനം.

അതേപോലെ തന്നെ ടൂ വീലർ, ത്രീ വീലർ നിർമാതാക്കളായ ടിവിഎസ് രാജ്യത്തെ രാജ്യത്തെ എല്ലാ പ്ലാൻറുകളിലും ഉത്പാദനം പുനരാരംഭിച്ചിട്ടുണ്ട്. നിലവിൽ ചില മേഖലകളിൽ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം തുടരുമെന്ന് കമ്പനി പറഞ്ഞു.