പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപമാനിച്ചെന്ന് ആരോപണം; ലസിത പാലക്കലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

single-img
6 May 2020

മുസ്‌ലിം ലീഗ് കേരളാ അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചെന്ന് ആരോപിച്ചുകൊണ്ട് യുവമോര്‍ച്ച നേതാവ് ലസിത പാലക്കലിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പരാതി നൽകി. യൂത്ത് ലീഗിന്റെ കോഴിക്കോട് ജില്ലാ ഉപാധ്യക്ഷന്‍ ജാഫര്‍ സാദിഖാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം കാസര്‍കോട് വെച്ച് പോലീസ് ആംബുലന്‍സില്‍ നിന്ന് പാന്‍മസാല പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളിലാണ് യുവമോര്‍ച്ച നേതാവ് ലസിത പാലക്കല്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപമാനിക്കുന്ന രീതിയില്‍ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ആ പോസ്റ്റ് വന്നത്തോള്‍ തന്നെ ഇതിനെതിരെ വലിയ രീതിയില്‍ മുസ്‌ലീം ലീഗ് അണികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.