ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു; മുന്‍മുഖ്യമന്ത്രി ഇ കെ നായനാരെ അനുസ്മരിച്ച് സുരേഷ് ഗോപി

single-img
6 May 2020

കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരെ പുകഴ്ത്തി നടനും ബിജെപിയുടെ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ‘ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു…’ എന്ന് ആരംഭിക്കുന്ന കുറിപ്പോടെ നായനാരുടെ ‘മുഖ്യമന്ത്രിയോട് ചോദിക്കാം’ എന്ന ചാനൽ പരിപാടിയുടെ വീഡിയോ സഹിതമാണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലതെ ഞങ്ങളെ വിട്ട് പോയത്. ഇപ്പോഴാണ് ഞങ്ങൾ മലയാളികൾക്ക് അങ്ങയുടെ സാനിധ്യം വളരെ ആവശ്യമായിരുന്നത് എന്നും സുരേഷ് ഗോപി പറയുന്നു.

സഖാവ് E.K Nayanar ❤️

ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു…..എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലതെ ഞങ്ങളെ വിട്ട് പോയത്.ഇപ്പോഴാണ് ഞങ്ങൾ മലയാളികൾക്ക് അങ്ങയുടെ സാനിധ്യം വളരെ ആവശ്യമായിരുന്നത്.സഖാവ് E.K Nayanar ❤️Video Courtesy: Asianet News

Posted by Suresh Gopi on Wednesday, May 6, 2020