സംസ്ഥാനത്തെ എസ്എസ്എല്‍സി ,പ്ലസ് ടു പരീക്ഷകള്‍ മേയ് 21 നും 29 നും ഇടയില്‍ നടക്കും

single-img
6 May 2020

കൊവിഡ് 19 ലോക്ക് ഡൗണും കാരണം നടക്കാതിരുന്ന സംസ്ഥാനത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ മേയ് 21 നും മേയ് 29 നും ഇടയിലുള്ള ദിവസങ്ങളില്‍ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേപോലെതന്നെ നിലവിൽ പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മേയ് 13 ന് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഇന്നും പുതുതായി കേരളത്തിൽ ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല 7 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കോട്ടയം- 6, ഇടുക്കി – 1 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ എണ്ണമെന്നും മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി.