തമിഴ്‌നാട്ടിൽ മദ്യവിൽപ്പനശാലകള്‍ ഉപാധികളോടെ തുറക്കാൻ ഹൈക്കോടതിയുടെ അനുമതി

single-img
6 May 2020

ഇപ്പോഴും ലോക്ക് ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിൽ അടച്ച മദ്യവിൽപ്പനശാലകൾ തമിഴ്നാട്ടിൽ ഉപാധികളോടെ തുറക്കാൻ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. മൂന്ന് ദിവസത്തിൽ ഒരാൾക്ക് ഒരു ലിറ്റർ മദ്യമേ നല്‍കാൻ പാടുള്ളു എന്നതാണ് പ്രധാന നിബന്ധന. മാത്രമല്ല, ജനങ്ങൾ സാമൂഹിക അകലം പാലിച്ചാകണം മദ്യം വാങ്ങേണ്ടതെന്നും കോടതി നിര്‍ദ്ദേശത്തിൽ പറയുന്നു.

സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ തുറക്കുന്നതിന് എതിരെ ചെന്നൈയിലെ അഭിഭാഷകനാണ് ഹർജി നൽകിയിരുന്നത്. രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഇളവനുവദിച്ചതിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നിട്ടുണ്ട്. ഇതിൽ പല സ്ഥലങ്ങളിലും സുരക്ഷാമുന്‍കരുതലുകള്‍ കാറ്റില്‍ പറത്തിയാണ് മദ്യവില്‍പ്പന.

ഈ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ മദ്യശാലകള്‍ തുറക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ചെന്നൈ ഒഴികെ മറ്റ് ജില്ലകളിൽ മദ്യവിൽപ്പനശാലകൾ തുറക്കാനാണ് തീരുമാനം. സർക്കാർ മദ്യത്തിന്റെ വില 15 ശതമാനം വർധിപ്പിച്ചിട്ടുമുണ്ട്. ക്കുകയും ചെയ്തിട്ടുണ്ട്.