ലോക്ക് ഡൗണിൽ സ്വന്തമായി ബിയർ നിർമിച്ച് കഴിച്ച ദമ്പതികൾ മരിച്ചു

single-img
6 May 2020

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ സ്വന്തമായി നിര്‍മിച്ച ബിയര്‍ കഴിച്ച് ദമ്പതികള്‍ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ നോര്‍ത്തേണ്‍ കേപ്പിലാണ് സംഭവം.42 കാരിയായ സ്ത്രീയും 54 കാനായ പുരുഷനുമാണ് മരിച്ചത്. പൊലീസെത്തുമ്പോൾ സ്ത്രീ മരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 54കാരൻ മരിച്ചത്. ദമ്പതികളുടെ താമസ സ്ഥലത്ത് നിന്ന് രണ്ട് ബോട്ടിൽ ബിയർ ലഭിച്ചിട്ടുണ്ട്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.

ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെയാണ് ദക്ഷിണാഫ്രിക്കയില്‍ മദ്യത്തിന്റെ വില്‍പന തടഞ്ഞത്. ഇതിന് പിന്നാലെ വീടുകളില്‍ മദ്യമുണ്ടാക്കാനുള്ള നിരവധി ശ്രമങ്ങള്‍ പൊലീസ് തകര്‍ത്തിരുന്നു. ഇതിനിടെ ലോക്ക്ഡൗണില്‍ അയവ് വന്നതോടെ സംഘടിപ്പിച്ച വാരാന്ത്യ ആഘോഷമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.