‘ബോയ്സ് ലോക്കർ റൂമിനു’ പിന്നാലെ ‘മീ ടൂ’ പോസ്​റ്റിൽ പേര്​ പരാമർശിച്ചു; 14കാരൻ കെട്ടിടത്തിന്​ മുകളിൽനിന്ന്​ ചാടി മരിച്ചു

single-img
6 May 2020

ഗുരുഗ്രാം: പെൺകുട്ടി ഇൻസ്​റ്റഗ്രാമിലിട്ട ‘മീ ടൂ’ പോസ്​റ്റിൽ പേര്​ പരാമർശിച്ചതിൽ മനം നൊന്ത് ഗുരുഗ്രാമിൽ​ 14കാരൻ ആത്മഹത്യ ചെയ്​തു. താമസിക്കുന്ന അപ്പാർട്ട്​മ​െൻറി​​െൻറ 11ാം നിലയിൽ നിന്ന്​​ ചാടുകയായിരുന്നു. തിങ്കളാഴ്​ച രാത്രിയായിരുന്നു സംഭവം.പെൺകുട്ടികളുടെ ദൃശ്യങ്ങളും മറ്റും പങ്കു വെക്കുകയും ബലാത്സംഗത്തെ കുറിച്ച്​ സംസാരിക്കുകയും ചെയ്യുന്ന ‘ബോയ്​സ്​ ലോക്കർ റൂം’ എന്ന ഇൻസ്​റ്റഗ്രാം പേജിനെ കുറിച്ചുള്ള വാർത്തകൾ വൈറലായതി​​െൻറ പശ്ചാത്തലത്തിലായിരുന്നു പെൺകുട്ടിയുടെ ‘മീ ടൂ’ പോസ്​റ്റ്​. രണ്ട്​ വർഷം മ​ുമ്പ്​ 14കാരൻ തന്നെ ഉപദ്രവിച്ചെന്നും ഇതുവരെ സംഭവം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നുവെന്നും ആൺകുട്ടിയുടെ പേരു​ വിവരങ്ങൾ ഉൾപ്പെടെ ​പരാമർശിച്ചുകൊണ്ടായിരുന്നു പോസ്​റ്റ്​.

ആത്മഹത്യ കുറിപ്പൊന്നും കണ്ടെട​ുത്തിട്ടില്ല. എന്നാൽ പൊലീസ്​ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന്​ കാണിച്ച്​ 14കാര​​െൻറ ഫോണിലേക്ക്​ സുഹൃത്തുക്കൾ അയച്ച സന്ദേശങ്ങൾ പൊലീസിന്​ ലഭിച്ചിട്ടുണ്ട്​. ആത്മഹത്യക്ക്​ തൊട്ടടുത്ത കെട്ടിടത്തിലുണ്ടായിരുന്ന​ അടുത്ത സുഹൃത്ത്​ ദൃക്​സാക്ഷിയായിരുന്നു.

എന്തോ വീഴുന്ന ശബ്​ദം കേട്ട്​ ഓടിച്ചെന്ന ഗാർഡുമാർ കാണുന്നത്​ കൗമാരക്കാരൻ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ്​. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കില​ും മരണം സംഭവിച്ചിരുന്നു. ‘മീ ടൂ’ പോസ്​റ്റിട്ട പെൺകുട്ടിയടക്കമുള്ള സുഹൃത്തുക്കളേയും പോസ്​റ്റിന്​ കമൻറിട്ടവരേയും ചോദ്യം ചെയ്യുമെന്ന്​ പൊലീസ്​ പറഞ്ഞു.