കൊറോണയ്ക്ക് വാക്സിൻ കണ്ടെത്തിയെന്ന് ഇറ്റലിയുടെ അവകാശവാദം

single-img
6 May 2020

കൊറോണയെ തുരത്താൻ വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലി രംഗത്തെത്തി. രാജ്യത്തെ വിദഗ്ധർ പുതുതായി വികസിപ്പിച്ചെടുത്ത വാക്സിൻ എലികളിൽ പരീക്ഷിച്ച് വിജയം കണ്ടതായാണ് വാദം. കോ​ശ​ങ്ങ​ളി​ല്‍ വാ​ക്‌​സി​ന്‍ ആ​ന്‍റി​ബോ​ഡി​ക​ള്‍ നി​ര്‍​മി​ച്ച്‌ വൈ​റ​സി​നെ നി​ര്‍​വീ​ര്യ​മാ​ക്കി​യെ​ന്നാണ് ഇ​റ്റാ​ലി​യ​ന്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി അ​ന്‍​സ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നത്.

റോ​മി​ലെ സ്പ​ല്ലാ​ന്‍​സാ​നി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു വാ​ക്‌​സി​ന്‍ പ​രീ​ക്ഷ​ണം. കോ​ശ​ത്തി​ലെ കൊ​റോ​ണ​വൈ​റ​സി​നെ വാ​ക്‌​സി​ന്‍ നി​ര്‍​വീ​ര്യ​മാ​ക്കി. ഇ​നി പ​രീ​ക്ഷ​ണ​ത്തി​ന്‍റെ നി​ര്‍​ണാ​യ​ക ഘ​ട്ട​മാ​ണ്. വേ​ന​ല്‍​ക്കാ​ല​ത്തി​ന് ശേ​ഷം മ​നു​ഷ്യ​രി​ല്‍ നേ​രി​ട്ട് പ​രീ​ക്ഷി​ക്കു​മെ​ന്നും വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ച “ടാ​കി​സ്’ സ്ഥാ​പ​ന​ത്തി​ന്‍റെ സി​ഇ​ഒ ല്യൂ​ഗി ഔ​റി​സി​ചി​യോ വ്യ​ക്ത​മാ​ക്കി. 

കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ളു​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ മു​ന്നോ​ട്ടു​പോ​കുന്ന സാഹചര്യത്തിലാണ് ​ഇ​റ്റ​ലി​യു​ടെ അ​വ​കാ​ശ​വാ​ദം. അതേ സമയം കൊ​റോ​ണയ്ക്കെതിരേ പ്ര​തി​രോ​ധ​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​താ​യി ഇ​സ്ര​യേ​ലും അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.