കേരളത്തിൽ ഇന്നും ആർക്കും കൊവിഡ് ഇല്ല; രോഗം ഭേദമായത് 7 പേര്‍ക്ക്

single-img
6 May 2020

കേരളത്തിൽ ഇന്നും പുതുതായി ആർക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. അതേസമയം 7 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കോട്ടയം ജില്ലയിൽ ആറ് പേര്‍ക്കും പത്തനംതിട്ടയിൽ ഒരാൾക്കുമാണ് അസുഖം ഭേദമായത്. ഇപ്പോൾ സംസ്ഥാനത്താകെ കൊവിഡ് ബാധിച്ച് 30 പേരാണ് ചികിത്സയിലുള്ളതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതേവരെ 502 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.അതിൽ 14,670 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 268 പേര്‍ ആശുപത്രികളിലാണ്. ഇന്ന് പുതുതായി 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേവരെ 34,599 സാമ്പിളുകളാണ് പരിശോധിച്ചത്.

നിലവിൽ കേരളത്തില്‍ 6 ജില്ലകളില്‍ മാത്രമാണ് നിലവില്‍ കൊവിഡ് രോഗികളുള്ളത്.ബാക്കിയുള്ള 8 ജില്ലകള്‍ കൊവിഡ് മുക്തമായി. പുതുതായി ഹോട്ട് സ്‌പോട്ടുകള്‍ ഒന്നും തന്നെയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Media Briefing

Media Briefing

Posted by Chief Minister's Office, Kerala on Wednesday, May 6, 2020