കോവിഡ്​ ബാധിച്ച്​ മരിക്കുന്നവരുടെ എണ്ണം വർധിക്കും; വിപണി തുറക്കാതിരിക്കാനാകില്ല, തനിക്കെന്തായാലും മാസ്ക് ആവശ്യമില്ല: ട്രംപ്​

single-img
6 May 2020

വാഷിങ്​ടൺ: സമ്പദ്​വ്യവസ്​ഥ പഴയതു പോലെ തുറന്നു പ്രവർത്തിക്കുന്നതോടെ കോവിഡ്​ ബാധിച്ച്​ മരിക്കുന്നവരുടെ എണ്ണം വർധിക്കുമെന്ന്​ സമ്മതിച്ച്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. എന്നാൽ, കോവിഡിനെ ചെറുക്കാൻ മാസ്​ക്​ ധരിക്കാൻ തയാറല്ലെന്നും ട്രംപ്​ വ്യക്തമാക്കി. അരിസോണയിലെ മാസ്​ക്​ നിർമാണ ഫാക്​ടറി സന്ദർശിക്കവെയായിരുന്നു ട്രംപി​​െൻറ അഭിപ്രായം.

സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശം എടുത്തുകളയുകയും അടച്ചുപൂട്ടിയ സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കുകയും ചെയ്യുമ്പോള്‍ മരണസംഖ്യ വീണ്ടും ഉയരില്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു.’ ചിലത് ഉണ്ടാവാന്‍ സാധ്യതയുണ്ട്’

നിങ്ങളെ ഒരു അപ്പാര്‍ട്ട്‌മെന്റിലോ വീട്ടിലോ മറ്റെവിടെയെങ്കിലോ പൂട്ടിയിടുകയില്ലെന്നും ഫാക്ടറി സന്ദര്‍ശനത്തിനിടെ ട്രംപ് പറഞ്ഞു. ഹരിസോണയിലെ ഫീനിക്‌സിലെ ഹണിവെല്‍ കമ്പനിയിലാണ് ട്രംപ് സന്ദര്‍ശനം നടത്തിയത്. കോവിഡ്​ പടർന്നു പിടിച്ച ശേഷം ആദ്യമായാണ്​ ട്രംപ്​ ഇത്തരമൊരു സന്ദർശനം നടത്തുന്നത്​. വിപണി തുറന്നാൽ ജനങ്ങളെ അത്​ ബാധിക്കില്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്​ പ്രതികരിക്കുകയായിരുന്നു യു.എസ്​ പ്രസിഡൻറ്​. എന്നാൽ, വിപണി തുറക്കാതെ നിർവാഹമി​ല്ലെന്നും വ്യക്​തമാക്കി.

മാസ്​ക്​ ധരിക്കണ​െമന്നാണ്​ ട്രംപി​​െൻറ ഭാര്യ മെലാനിയയുടെ നിലപാട്​. എന്നാൽ, സുരക്ഷക്കായി ജനം മാസ്​ക്​ ധരിച്ചോ​ട്ടെ, തനിക്കത്​ ആവശ്യമില്ലെന്നാണ്​ ട്രംപി​​െൻറ പക്ഷം. ആഴ്​ചകൾക്കു മുമ്പ്​ വൈസ്​ പ്രസിഡൻറ്​ മാസ്​ക്​ ധരിക്കാതെ മിനിസോടയിലെ ആശുപത്രി സന്ദർശിച്ചത്​ വിവാദമായിരുന്നു.