എന്റെ പേരിലുള്ള വ്യാജ പ്രൊഫൈലിനായി സമയം കളയാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു?; സ്വാതി റെഡ്ഢി ചോദിക്കുന്നു

single-img
6 May 2020

തന്റെപേരിൽ ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ ഇഷ്ടംപോലെ വ്യാജ അക്കൗണ്ടുകളുണ്ട് എന്ന് നടി സ്വാതി റെഡ്ഡി. എന്നാൽ ആരാണ് തന്റെ പേരിലുള്ള അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് എന്ന് അറിയില്ലെന്നും താരം പറയുന്നു. വെറുതെവീട്ടിലിരിക്കുന്ന താന്‍ അവരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഏകദേശം ഒരു ആഴ്ചയ്ക്ക് ശേഷം ഞാന്‍ ഇന്‍സ്റ്റഗ്രാം നോക്കിയപ്പോഴാണ് ഈ ട്വിറ്റര്‍ അക്കൗണ്ട് കണ്ടത്.

പക്ഷെ ഈ അക്കൗണ്ട് എന്റേതല്ല. ഞാന്‍ ട്വിറ്ററിലേ ഇല്ല. ഇനി ഉണ്ടാവുകയുമില്ല. അതേപോലെ ഫേസ്ബുക്കിലും ഞാനില്ല. 2011 ലാണ് ഫേസ്ബുക്ക് ഉപേക്ഷിച്ചത്. (വേറൊരാൾ ഹാന്‍ഡില്‍ ചെയ്തിരുന്ന ഒരു ഫേസ്ബുക്ക് പേജ് എനിക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോള്‍ അതും പ്രവര്‍ത്തിക്കുന്നില്ല.)

ഒന്നിലധികം വ്യാജ അക്കൗണ്ടുകള്‍ എന്റെ ശ്രദ്ധയില്‍പെടുത്തിയവര്‍ക്ക് നന്ദി. ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ ഇടയ്ക്കിടെ വരികയും പോകുകയും ചെയ്യുന്നുണ്ട്. ശരിക്കും നിങ്ങള്‍ ആരാണ് ബോസ്? നിങ്ങള്‍ക്ക് ട്വിറ്റര്‍ ഉണ്ടെങ്കില്‍ അത് ഉപയോഗിച്ചോളൂ. അവിടെ എന്നെക്കുറിച്ച് നിങ്ങള്‍ എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്നും എഴുതിയിട്ടുണ്ടെന്നും അറിയാനുള്ള കഴിവില്ല.

ഇപ്പോൾത്തന്നെ വെറുതെ വീട്ടിലിരുന്ന് വ്യാജന്മാരെക്കുറിച്ചറിഞ്ഞ് ഞാന്‍ മടുത്തു. എനിക്കു തന്നെ പൂര്‍ണമായി ഓണ്‍ലൈനില്‍ ഇരിക്കാന്‍ സമയമില്ല. അപ്പോൾ എന്റെ വ്യാജ പ്രൊഫൈലിനായി സമയം കളയാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഫേക്ക് പ്രൊഫൈല്‍, വ്യാജവാര്‍ത്തകള്‍, വ്യാജ പോസ്റ്റുകള്‍, വ്യാജമായ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസുകള്‍, വ്യാജ ചിത്രങ്ങള്‍, വ്യാജമായ പോസിറ്റീവ് എനര്‍ജി. ഇതൊന്നുമില്ലാത്ത 1990 കളിലേക്ക് എന്നെ തിരികെ കൊണ്ടുപോകൂ.ആ കാലം ലാന്‍ഡ്ലൈന്‍ ഫോണുകളാണുള്ളത്, അന്നൊക്കെ വെളിയിൽഒരു ചാറ്റല്‍ മഴ വന്നാല്‍ വൈദ്യുതി പോകുമായിരുന്നു എന്നും താരം പറയുന്നു.