കൊറോണ വൈറസിനോടൊത്ത് ജീവിക്കാന്‍ ശീലിക്കണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി

single-img
5 May 2020

ഡൽഹി: രാജ്യമാകെ കൊറോണ ഭീതിയിലാണ്. ഈസാഹചര്യത്തിൽ വൈറസിനൊപ്പം ജീവിക്കാനാണ് നാം ശീലിക്കേണ്ടെന്നാണ് ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ പറയുന്നത്.ഏറെക്കാലം നീണ്ടുനില്‍ക്കുന്ന ലോക് ഡൗണ്‍ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുക. തൊഴിലില്ലായ്മ, ബിസിനസ് രംഗത്ത് ഉണ്ടാക്കുന്ന തകര്‍ച്ച, ഇതെല്ലാം നേരിട്ട് ദീർഘകാലം മുന്നോട്ടു പോകാനാകില്ല.

അതുകൊണ്ട് പുതിയ രീതിയില്‍ സാധാരണത്വം കൈവരിക്കാ നാണ് നാം ശ്രമിക്കേണ്ടതെന്ന് സിസോദിയ പറയുന്നു. ഒന്നും ചെയ്യാനാകാതെ വീട്ടില്‍ അടച്ചുപൂട്ടിയിരിക്കുന്നത് ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങളും നിരവധിയാണ്. വര്‍ക്ക് ഫ്രം ഹോം സൗകര്യമനുസരിച്ച്‌ ശമ്ബളവും ഭക്ഷണവും ലഭിക്കുന്നുണ്ടെങ്കില്‍ പോലും ഇത് വ്യക്തി ജീവിതത്തെ കാര്യമായി ബാധിക്കും.

ഡല്‍ഹിയുടെ എല്ലാ ഭാഗങ്ങളും റെഡ് സോണിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ടി.ബി.യേയും ഡെങ്കിപ്പനിയേയും പോലെ കോവിഡിനെ സമീപിക്കുകയും അതോടൊത്ത് ജീവിക്കാന്‍ പരിശീലിക്കുകയുമാണ് വേണ്ടത്. ഡല്‍ഹിയിലെ റെഡ് സോണുകളുടെ കാര്യത്തില്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മദ്യം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും അതിന് ആവശ്യക്കാരുള്ളതിനാൽ ചൊവ്വാഴ്ച മുതൽ കുറേക്കൂടി നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറക്കാനാണ് തീരുമാനമെന്നും സിസോദിയ പറഞ്ഞു. ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സിസോദിയയുടെ പ്രതികരണം.