കേരളത്തില്‍ ഇന്ന് 3 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: മൂന്ന് പേരും വയനാട്ടിൽ നിന്നും

single-img
5 May 2020

കേരളത്തില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് . ഇവർക്ക് വൈറസ് ബാധ ഉണ്ടായത് സമ്പര്‍ക്കം മൂലമാണ് . മൂന്ന് പേരും വയനാട്ടിലുള്ളവരാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ പോയി വന്ന വാ​ഹനത്തിൻ്റെ ഡ്രൈവർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. ആ ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും അയാളുടെ സഹായിയായി പോയ ക്ലീനറുടെ മകനുമാണ് ഇപ്പോൾ രോ​ഗം വന്നിരിക്കുന്നത് എന്ന് മുഖ്യമന്ത്രി അറിയിച്ചു.

നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ള ആരുടേയും ഫലം നെ​ഗറ്റീവായിട്ടില്ല. ഇതേവരെ 502 കേസുകൾ റിപ്പോർട്ട് ചെയ്തു. 37 പേർചികിത്സയിലും 21342 പേർ നിലവിൽ നിരീക്ഷണത്തിലുമുണ്ട്. ഇവരില്‍ 21034 പേർ വീടുകളിലും 308 പേർ ആശുപത്രിയിലുമാണ്. ഇന്ന് ഒറ്റ ദിവസം 86 പേരെ ആശുപത്രിയിലേക്ക് മാറ്റി.

33800 സാംപിളുകൾ ഇതുവരെ പരിശോേധനയ്ക്ക് അയച്ചതില്‍ 33605 എണ്ണം നെ​ഗറ്റീവാണ്. 1024 ടെസ്റ്റ് ഇന്ന് നടത്തി. സാമൂഹ്യ സമ്പർക്കം അധികമുള്ളവരിൽ നിന്ന് 2512 സാമ്പിളുകൾ എടുത്ത് പരിശോധിച്ചു. ഇതിൽ 1979 എണ്ണം നെഗറ്റീവ് ആണ്. കണ്ണൂർ- 18, കോട്ടയം- 6, വയനാട്- 4, കൊല്ലം- 3 കാസര്‍കോട്- 3, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഓരോരുത്തർ വീതം എനിങ്ങനെയാണ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം. 4 ജില്ലകൾ കൊവിഡ് മുക്തമാണ്.