മോട്ടോര്‍ സൈക്കിളിൽ വന്ന് കൊച്ചുകുഞ്ഞിനെ കടത്തികൊണ്ടു പോകാൻ ശ്രമിക്കുന്ന കുരങ്ങൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

single-img
4 May 2020

കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ചെറിയ കുട്ടികള്‍ കളിക്കുന്ന ഒരു മോട്ടോര്‍ സൈക്കിളിലെത്തി കൊച്ചുകുഞ്ഞിനെ കയ്യിൽ പിടിച്ചുകൊണ്ട് വലിച്ചുകൊണ്ടുപോകുന്ന കുര‍ങ്ങന്‍റേതാണ് വീഡിയോ.

ധാരാളം ആളുകള്‍ നോക്കിയിരിക്കെ തന്നെയാണ് തെരുവിലൂടെ കുട്ടിയെ മോട്ടോര്‍ സൈക്കിളിലെത്തുന്ന കുരങ്ങൻ കുഞ്ഞിനെ വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. ഈ ശ്രമത്തിൽ ആദ്യ തവണ കുട്ടിയില്‍ നിന്ന് പിടി നഷ്ടപ്പെടുമ്പോള്‍ വീണ്ടും വലിക്കാന്‍ ശ്രമിക്കുന്നതും കുറച്ചുദൂരം കുഞ്ഞിനെ വലിച്ചുകൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.

ഇതുകണ്ടുകൊണ്ട് അടുക്കലേക്ക് ഒരാള്‍ ഓടിയെത്തുമ്പോള്‍ മാത്രമാണ് കുരങ്ങന്‍ കുഞ്ഞിനെ വിട്ട് ദൂരേക്ക് ഓടിപ്പോകുന്നത്. മുന്‍ ബാസ്കറ്റ് ബോള്‍ താരമായ റെക്സ് ചമ്പാന്‍ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ച് മിനുട്ടുകള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് ഇത് കണ്ടത്.