മല്ലിപ്പൂവും സാരിയും ചുറ്റി തമിഴ് പെണ്‍കൊടിയായി ശിവദ; മനോഹരമായ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

single-img
4 May 2020

ജയസൂര്യ നായകനായ സു സു സുധി വാത്മീകം,മോഹൻലാലിന്റെ ലൂസിഫര്‍ എന്നീ സിനിമകളിലൂടെ മലയാളി മനസില്‍ ഇടം നേടിയ നടിയാണ് ശിവദ.പ്രശസ്ത നടന്‍ മുരളീകൃഷ്ണനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.

അടുത്തിടെ ജീവിതത്തിലെക്ക് പുതിയ അതിഥി കൂടി എത്തിയതോടെ സിനിമയില്‍ ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ശിവദ. ഇപ്പോൾ പതിയെ സിനിമയിലേക്ക് തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് താരം.ഏറ്റവും പുതിയ ചിത്രത്തിന് വേണ്ടി ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധ നല്‍കുകയാണ് ശിവദ.

അതിനായി താരം പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്. തലമുടിയിൽ മല്ലിപ്പൂ ചൂടി സാരിയുടുത്ത് തനി നാടന്‍ വേഷത്തിലാണ് താരം ചിത്രത്തില്‍.