ആദ്യം വേണ്ടെന്നു പറഞ്ഞ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് ഇപ്പോൾ വേണമെന്നു പറഞ്ഞ് റേഷൻ കാർഡുടമകൾ

single-img
4 May 2020

സംസ്ഥാനത്ത് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് ആദ്യഘട്ടത്തില്‍ വേണ്ടെന്നു വെച്ചവര്‍ വീണ്ടും ആവശ്യപ്പെടുന്നു. 33,000 പേരാണ് ഭക്ഷ്യക്കിറ്റ് വേണ്ടെന്ന് വേണ്ടെന്ന് അറിയിച്ചത്. ഇവരില്‍ 3529 പേര്‍ വെബ്‌സൈറ്റിലൂടെയാണ് അറിയിച്ചത്. എന്നാല്‍ വേണ്ടെന്നു പറഞ്ഞവര്‍ ഇപ്പോള്‍ ജില്ലാ സപ്ലൈ ഓഫീസര്‍മാരെ വിളിച്ച് വിറ്റ് ആവശ്യമുണ്ടെന്ന് അറിയിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. 

ഇതോടെ ഭക്ഷ്യവകുപ്പ് ആകെ ബുദ്ധിുട്ടിലായിരിക്കുകയാണ്. വെള്ളക്കാര്‍ഡുകാരില്‍ കിറ്റ് ആവശ്യമില്ലാത്തവരെ കണ്ടെത്താന്‍ ഫോണിലൂടെ വിളിച്ചന്വേഷിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. പിങ്ക് കാര്‍ഡുകാര്‍ക്ക് കിറ്റ് വിതരണം തിങ്കളാഴ്ചത്തെ അവധികൂടി കഴിഞ്ഞുതുടരും. 

ബി.പി.എലുകാരില്‍ 27 ലക്ഷം കിറ്റ് വാങ്ങി. നാലുലക്ഷംകൂടി ബാക്കിയുണ്ട്. അന്ത്യോദയ കുടുംബങ്ങളില്‍പ്പെട്ട 5,74,768 മഞ്ഞ കാര്‍ഡുകള്‍ക്കുള്ള വിതരണമാണ് ആദ്യംനടന്നത്. 31 ലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്കാണ് പിങ്ക് കാര്‍ഡുള്ളത്.