പെറി വളരെ സുന്ദരി, അവര്‍ക്കൊപ്പം അത്താഴം കഴിക്കണമെന്ന് ആഗ്രഹമുണ്ട്: മുരളി വിജയ്

single-img
4 May 2020

താൻ എന്നെങ്കിലും അത്താഴം കഴിക്കാന്‍ ആഗ്രഹിക്കുന്ന രണ്ടു ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന കാര്യം ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ മുരളി വിജയ് വെളിപ്പെടുത്തിയിരുന്നു. ഐപിഎൽ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു ഈ വെളിപ്പെടുത്തൽ.

ഇന്ത്യൻ ഏകദിന ടീമിന്റെ ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഓസ്‌ട്രേലിയയുടെ വനിതാ താരവും ഓള്‍റൗണ്ടറുമായ എല്ലിസ് പെറി എന്നിവരുടെ പേരുകളാണ് ആ പരിപാടിയിൽ വിജയ് പറഞ്ഞത്. ” ഓസീസ് താരം എല്ലിസ് പെറി, അവര്‍ക്കൊപ്പം അത്താഴം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. അവര്‍ വളരെ സുന്ദരിയാണ്. ഈ കൂട്ടത്തിൽ മറ്റൊരാള്‍ ശിഖര്‍ ധവാനാണ്. വലിയ തമാശക്കാരനാണ് അദ്ദേഹം, ധവാന്റെ കൂടെ എല്ലായ്‌പ്പോഴും ഒരുമിച്ചിരിക്കാന്‍ ഇഷ്ടമാണ്.

അവന്‍ എപ്പോഴും ഹിന്ദിയില്‍ സംസാരിച്ചു കൊണ്ടിരിക്കും, ഞാനോ തമിഴിലുമായിരിക്കും സംസാരിക്കുക എന്നും വിജയ് പറഞ്ഞിരുന്നു. വിജയ് വെളിപ്പെടുത്തിയ ആഗ്രഹത്തെക്കുറിച്ച് ഒടുവില്‍ പ്രതികരിച്ചിരിക്കുകയാണ് ഓസീസ് താരമായ പെറി.

കഴിഞ്ഞ ദിവസം അവതാരക റിതിമ പഥക്കുമായള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് പെറി ഇതേക്കുറിച്ച് മറുപടി നല്‍കിയത്. “വിജയ് നന്നായി കളിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു. ഇത്തരത്തിൽ ഒരു ആഗ്രഹം പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ നല്ല മനസ്സ്, ഞാൻ ശരിക്കും ഫ്‌ളാറ്റായിപ്പോയി” എന്നായിരുന്നു പെറിയുടെ വാക്കുകള്‍.