അ​ര്‍​ണ​ബ് ഗോസ്വാ​മി​ക്കെ​തി​രെ മുംബൈ പൊലീസ് എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു

മുംബൈ: റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫ് അ​ര്‍​ണ​ബ് ഗോസ്വാ​മി​ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മറ്റു രണ്ടു പേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ല്‍ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന പരാതിയിലാണ് മുംബൈ പൊലീസിന്റെ നടപടി.

ക​ലാ​പ​മു​ണ്ടാ​ക്കാ​നു​ള്ള ഉ​ദേ​ശ്യ​ത്തോ​ടെയു​ള്ള പ്ര​കോ​പ​നം, മ​ത​ത്തി​ന്‍റെ​യോ വം​ശ​ത്തി​ന്‍റെ​യോ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ശ​ത്രു​ത വ​ള​ര്‍​ത്തു​ക, മ​തവി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ക, അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്ത​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

റാ​സ എ​ജ്യു​ക്കേ​ഷ​ന്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഇ​ര്‍​ഫാ​ന്‍ അ​ബൂ​ബ​ക്ക​ര്‍ ഷെ​യ്ക്കാണ് പരാതി നല്‍കിയത്. ഏ​പ്രി​ല്‍ 29ന് ഒരു മുസ്ലീം ​പ​ള്ളി​ക്ക് മു​ന്‍​പി​ലു​ണ്ടാ​യ ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടു​കൊ​ണ്ട് ഇ​തി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത​ര​ത്തി​ലു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണ് ചാ​ന​ലി​ലൂ​ടെ കാണിച്ചത്. 

എ​ന്നാ​ല്‍, ഏ​പ്രി​ല്‍ 14ന് ​ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് നാ​ടു​ക​ളി​ലേ​ക്ക് തി​രി​കെ പോ​വ​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച്‌ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ സം​ഘം ചേ​ര്‍​ന്നു നി​ല്‍​ക്കു​ന്ന ചി​ത്ര​മാ​യി​രു​ന്നു ചാ​ന​ലി​ലൂ​ടെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച്‌ പു​റ​ത്തു​വി​ട്ട​തെ​ന്നാ​ണ് പ​രാ​തി.