സംസ്ഥാനത്ത് ഇന്നും ആര്‍ക്കും കൊവിഡ് ഇല്ല; 61 പേരുടെ പരിശോധനാഫലം നെഗറ്റീവ്

single-img
4 May 2020

കേരളത്തിൽ തുടർച്ചയായി രണ്ടാം ദിവസവും ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ രോഗബാധയുള്ള 61 പേരുടെ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് ഇതുവരെ രോഗബാധയേറ്റത് 499 പേര്‍ക്കാണ്. ഇവരില്‍ 401 പേര്‍ ഞായറാഴ്ച വരെ രോഗമുക്തി നേടിക്കഴിഞ്ഞു. അതേസമയം 95 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മൂന്ന് പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.

കേരളത്തില്‍ ഇതുവരെ 499 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചതില്‍ 95 പേരായിരുന്നു ചികിത്സയിലുള്ളത്. ഇതില്‍ 61 പേർ ഇന്ന് നെഗറ്റീവായതോടെ ആശുപത്രി വിടും. ഇതോടുകൂടി ആശുപത്രിയിൽ തുടരുന്നവരുടെ എണ്ണം 34 ആയി മാറും. സംസ്ഥാനത്ത് ഇപ്പോള്‍ 81 ഹോട്ട്സ്പോ‍‍ര്‍ട്ടുകളാണുള്ളത്. ഇന്ന് പുതിയ ഹോട്ട്സ്പോര്‍ട്ടുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിഅജയം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Media Briefing

Media Briefing

Posted by Chief Minister's Office, Kerala on Monday, May 4, 2020